Total Pageviews

Monday, May 17, 2021

ഓർമക്കായി

                  
                    അന്ന് ഇണങ്ങാൻ  മടിച്ച രണ്ടു മനസുകളുടെ സൗഹൃദ നിമിഷങ്ങൾ ഇന്ന് അകലാൻ വിതുമ്പുന്ന രണ്ടു ഹൃദയങ്ങളുടെ തേങ്ങലുകൾ തീർന്നുകൊണ്ടിരിക്കുന്ന ഇ അവസാന നിമിഷങ്ങളിൽ ഇനിയും വിശ്വസിക്കാനാവുന്നില്ല ഒരുമിച്ചുണ്ടാകണമെന്നു കൊതിക്കുന്ന സുന്ദരനിമിഷങ്ങൾ തീർന്നു കൊണ്ടിരിക്കുകയാണെന്ന് പക്ഷെ എന്റെ ഓര്മയിലുടെ ഒരു നൂറു മഞ്ജുകാലങ്ങൾ കടന്നുപോയാലും ഇ മുഖം എന്നിൽ നിന്ന് മായ്ക്കാൻ കാലത്തിനാവില്ല.

                          നിഴൽ വിരിക്കാത്ത ആഹ്ലാദത്തിന്റെ ലോകമായിരുന്നു എനിക് നമ്മളൊരുമിച്ചുള്ള ആ ദിനങ്ങൾ . മഴവില്ലിലെ ഏഴു നിറങ്ങൾ പോലെ സുന്ദരമായിരുന്നു നമ്മുടെ സൗഹൃദവും .ഇനിയും കാണാൻ കൊതിക്കുന്ന സുന്ദര സ്വപ്നങ്ങളെ ജീവിതത്തിലേക്കു സ്വാഗതം ചെയ്ത കൊണ്ട് സന്തോഷം നിറഞ്ഞ നിമിഷങ്ങളോടും സ്വയം മറന്നാഘോഷിച്ച സൗഹൃദത്തോടും നടവഴികളോടും നാം വിട പറയുകയാണ് .
ഇന്നിരുന്നു ചിന്തിച്ചാൽ വിധിയാണ് ഇ സൗഹൃദത്തിനു വഴി വെച്ചത് .ആ വിധി തന്നെ ഇപ്പോൾ വിടപറയിക്കുന്നു . ഇനിയെന്ന് കാണുമെന്നോ പരസ്പരം കണ്ടുമുട്ടുമെന്നോ അറിയില്ല .കാലം നമ്മെ ഇത് വരെ എത്തിച്ചു .ഇനിയുള്ള നിമിഷങ്ങളിൽ ഓർമിക്കാനും നമ്മൾ പങ്കുവെച്ച സ്നേഹവും സൗഹൃദവും ഒരുപാടുണ്ട് .കാര്യമുള്ളതല്ലെങ്കിലും  നാം നടന്ന വഴികളിലെല്ലാം എന്തൊക്കെയോ പറഞ്ഞുകൂടി .. പരസ്പരം സ്നേഹിച്ചു ..ഇനി ആ സ്നേഹം മരിച്ചു കഴിഞ്ഞാൽ നിശബ്ദദത പോലെ പിന്നീട് ... ഒരു മരവും ഇലപൊഴിക്കില്ല, ഒരു പൂവും വിടരില്ല, ഒരു മയില്പീലിയും ആകാശം കാണില്ല ...
                          
                               ഓരോ ചിന്തയും ഓരോ ഓർമയാണ് .കാലം മായ്ക്കാത്ത അക്ഷരങ്ങളിൽ മനസ്സിൽ കാത്തു വച്ച ഓർമ്മകൾ ഒരുപാടുണ്ട് .ഓർത്തോർത് പുഞ്ചിരി തൂകാനും പിന്നെ ഓമനിച്ചു ഒരുപാട് നൊമ്പരപ്പെടാനും ഇനി ഇ വരികൾകൂടി കാത്തു സൂക്ഷിക്കുക. കഴിഞ്ഞുപോയ ഇന്നലെകളുടെ ആ നല്ല ഓർമ്മകൾ നഷ്ടപ്പെട്ടു പോയ സുന്ദരനിമിഷങ്ങൾ എൻ്റെ ജീവിതത്തിലെ മറക്കാനാകാത്ത കുറെയേറെ ഓർമ്മകൾ എനിക്കു സമ്മാനിച്ച ഈ സൗഹൃദം ഇന്ന് എന്നെ യാത്ര പറയിക്കുന്നു. ഓർമ്മിക്കാൻ ഒരു മനസും സ്നേഹിക്കാൻ ഒരു ഹൃദയവും ഉണ്ടെങ്കിൽ ഈ സൗഹൃദം ഇവിടെ അവസാനിക്കില്ല . പെട്ടെന്ന് കണ്ടപ്പോൾ അറിയാതെ അടുത്തുപോയി .പെട്ടെന്ന് പിരിയുമ്പോൾ മറക്കരുത് ഈ കൂട്ടുകാരനെ ...

                             ഇത് ഓര്മകളില്ലെത്തി നിൽക്കുന്ന അവസാന നാളുകൾ നമ്മളൊന്നായിരുന്ന ഇന്നലെകളെ നമുക്കു മറക്കാതിരികാം. നാളെകളിലെ ഒരു നല്ല നാളിൽ ഒരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഇന്നലെകളിലെ ആ നല്ല ഓർമ്മകൾ ... ഇണക്കവും പിണക്കവും സൗഹൃദങ്ങളുമെലാം ഓർമകളായി മാറുന്നു ..പിരിയുന്ന ഈ നിമിഷങ്ങൾക്കൊടുവിൽ ഒരു വാക്ക് .....

              ഈ ഓര്മക്കുറിപ്പു വായിക്കവേ 
              നിൻ മിഴികൾ നനഞ്ഞാൽ ......
              ഓർക്കുക .. ഞാനെന്ന സത്യം 
              ഇന്നും  ശാശ്വതം .....
              എന്നെ ഓർക്കവേ നിൻ 
              മനമൊന്നു പിടഞ്ഞാൽ
              ഓർക്കുക 
              ഞാനുണ്ടാവും നിന്നരികെ .......